സ്വാധീനം ശക്തമാക്കി ബുൾ ഓപ്പറേറ്റർമാർ

ബുൾ ഓപ്പറേറ്റർമാർ സ്വാധീനം ശക്തമാക്കുന്നു. വിദേശ ഫണ്ടുകൾ വിൽപന കുറച്ചതും ആഭ്യന്തര ഫണ്ടുകൾ വാങ്ങൽ താത്പര്യം ശക്തമാക്കിയതും ശുഭ സൂചന. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 13,000 കോടി രൂപയുടെ നിക്ഷേപത്തിന് മുതിർന്നപ്പോൾ വിദേശ ഓപ്പറേറ്റർമാർ വാരത്തിന്റെ രണ്ടാം പാദത്തിൽ 3300 കോടിയുടെ വാങ്ങലുകൾക്ക് തയാറായത് വിപണിയുടെ മുഖഛായ തന്നെ മാറ്റി മറിക്കാൻ ഇടയുണ്ട്. സെൻസെക്സ് 650 പോയിന്റും നിഫ്റ്റി 282 പോയിന്റും പ്രതിവാര മികവിലാണ്. വാങ്ങൽ താത്പര്യം ശക്തം നിഫ്റ്റിയിൽ തൊട്ട് മുൻവാരത്തിൽ ദൃശ്യമായ അതേ ബയിംഗ് പ്രഷർ കഴിഞ്ഞ ദിവസങ്ങളിലും ആവർത്തിച്ചു. മാസ മധ്യം നിഫ്റ്റി 24,557ലെ പ്രതിരോധം പത്ത് പോയിന്റിന് തകർത്ത് 24,567 വരെ കയറിയ കാര്യം കഴിഞ്ഞ ലക്കം സൂചിപ്പിച്ചിരുന്നു. അതേ ചാലിൽതന്നെ സഞ്ചരിച്ച വിപണി, പോയ വാരത്തിലും പ്രതിരോധം മറികടന്ന് പത്ത് പോയിന്റ് ഉയർന്നു. വാങ്ങൽ താത്പര്യം ശക്തമെന്ന സൂചനയാണ് ഇത് നൽകുന്നത്. മുൻവാരത്തിലെ 24,541ൽ നിന്നുള്ള കുതിപ്പിൽ കഴിഞ്ഞ ലക്കം വ്യക്തമാക്കിയ ആദ്യ തടസം കടന്ന വിപണി വാരാന്ത്യ ദിനത്തിലാണ് 24,855ലെ പ്രതിരോധം തകർത്ത് പത്ത് പോയിന്റ് കയറി 24,865ൽ എത്തിയത്. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 24,823 പോയിന്റിലാണ്. കുതിച്ചുയരും നിഫ്റ്റിയുടെ പ്രതിദിന ചലനങ്ങൾ വീക്ഷിച്ചാൽ ഈ വാരം 24,951ൽ ആദ്യ തടസം തല ഉയർത്താം. ഇത് മറികടക്കുന്നതോടെ 25,078ലെ സർവകാല റിക്കാർഡ് തകർത്ത് അടുത്ത ലക്ഷ്യമായ 25,095 പോയിന്റിനെ ഉറ്റുനോക്കാം. ഈ വാരം വിപണിയുടെ സപ്പോർട്ട് 24,609-24,395 പോയിന്റാണ്. ഡെയ്ലി ചാർട്ടിൽ വിപണിയുടെ സാങ്കേതികവശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രന്റ് സെല്ലിംഗ് മൂഡിലാണ്, പാരാബോളിക് എസ്എആർ, എംഎസിഡിയും ബുള്ളിഷാണെങ്കിലും മറ്റുപല ഇൻഡിക്കേറ്റുകൾ ഓവർ ബ്രോട്ട് മേഖലയിലേയ്ക്ക് സഞ്ചരിച്ചതിനാൽ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിനായി രംഗത്തിറങ്ങാം. വ്യാഴാഴ്ച്ച ആഗസ്റ്റ് സീരീസ് സെറ്റിൽമെന്റാണ്. അതിനു മുന്നോടിയായുള്ള കവറിംഗ് സൂചികയിൽ ചാഞ്ചാട്ടങ്ങൾക്ക് ഇടയാക്കാം. നിഫ്റ്റി ഫ്യൂച്ചർ വാരാന്ത്യം 24,854ലാണ്. ബുൾ റാലിക്കിടയിൽ ഓപ്പൺ ഇൻട്രസ്റ്റ് 133 ലക്ഷം കരാറുകളിൽനിന്നും 137.2 ലക്ഷം കരാറായി ഉയർന്നത് കണക്കിലെടുത്താൽ ഈവാരം 25,025ലെ പ്രതിരോധ മേഖലയിലേയ്ക്ക് സഞ്ചരിക്കാൻ വേണ്ട കരുത്തു കണ്ടെത്താനാകും. സെറ്റിൽമെന്റിന് മുന്നോടിയായി ഊഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിനും മുതിർന്നാൽ കുതിപ്പ് വരും ദിനങ്ങളിൽ 25,200ലേയ്ക്ക് തിരിയും.
പ്രതീക്ഷയോടെ സെൻസെക്സ് രണ്ടാം വാരവും മികവിൽ. സൂചിക 80,436 പോയിന്റിൽനിന്നും അൽപ്പം തളർന്നാണ് ട്രേഡിംഗിന് തുടക്കംകുറിച്ചതെങ്കിലും പിന്നീട് കരുത്തുനേടി 80,994ലെ പ്രതിരോധം മറികടന്ന് 81,238ലേയ്ക്ക് കയറിയെങ്കിലും മുൻ വാരം സൂചിപ്പിച്ച 81,552ലേയ്ക്ക് അടുക്കാനായില്ല. മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ് 81,086 പോയിന്റിലാണ്. വിപണിക്ക് 81,438-81,791 റേഞ്ചിൽ പ്രതിരോധവും 80,532-79,979ൽ സപ്പോർട്ടും പ്രതീക്ഷിക്കാം. നിക്ഷേപത്തിന് മത്സരം വിദേശ ഫണ്ടുകൾ ഇന്ത്യയിലെ വിൽപ്പന കുറയ്ക്കുന്നു, കഴിഞ്ഞവാരത്തിലെ പ്രകടനങ്ങൾ നൽകുന്ന സൂചന അത്തരത്തിലാണ്. വാരാരംഭത്തിൽ 2524.16 കോടി രൂപയുടെ ഓഹരികൾ വിറ്റ വിദേശ ഓപ്പറേറ്റർമാർ തുടർന്നുള്ള ദിവസങ്ങളിൽ 3316.27 കോടി രൂപയുടെ നിക്ഷേപത്തിന് തയാറായി. അതിശക്തമായ നിക്ഷേപത്തിന് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവാരം അവരുടെ നിക്ഷേപം 13,020.29 കോടി രൂപയാണ്. ഈ മാസത്തെ ആഭ്യന്തര ഫണ്ട് നിക്ഷേപം 47,080 കോടി രൂപയിലെത്തി. വിദേശ ഫണ്ടുകൾ ആഗസ്റ്റിൽ 30,586 കോടി രൂപ പിൻവലിച്ചു. എണ്ണവിലയിൽ ഇടിവ് പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടതോടെ ക്രൂഡ് ഓയിൽ ബാരലിന് 79.65 ഡോളറിൽനിന്നും 76.65ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 79 ഡോളറിലാണ്. ചൈനീസ് വ്യാവസായിക മേഖല ജൂലൈയിലെ പുതിയ കണക്കുകൾ പുറത്തുവിട്ടത് എണ്ണ വിലയെ സ്വാധീനിച്ചു. ആഗോള സാന്പത്തിക മേഖലയിലെ മാന്ദ്യം മൂലം ക്രൂഡിന് 80 ഡോളറിന് മുകളിൽ ഇടം പിടിക്കാനാകുന്നില്ല. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ബുള്ളിഷ് ട്രന്റിൽ. ട്രോയ് ഔൺസിന് 2506 ഡോളറിൽ ട്രേഡിംഗ് പുനരാരംഭിച്ച മഞ്ഞലോഹം നിക്ഷേപ താത്പര്യം ശക്തമായതോടെ 2527 ഡോളറിലെ പ്രതിരോധം തകർത്ത് 2532 ഡോളറിലേക്ക് കയറി റിക്കാർഡ് സ്ഥാപിച്ചു, വാരാന്ത്യം സ്വർണം 2512 ഡോളറിലാണ്. യുഎസ് ഫെഡ് റിസർവ് സെപ്റ്റംബർ യോഗത്തിൽ പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിക്കുമെന്ന സൂചന അമേരിക്കൻ ഡൗ ജോൺസ്, നാസ്ഡാക്സ്, എസ് ആന്റ് പി ഇൻഡക്സുകൾക്ക് പുതുജീവൻ പകർന്നു. ഇതിന്റെ ചുവടു പിടിച്ച് യൂറോ-ഏഷ്യൻ ഓഹരി വിപണികളിൽ വൻ ആവേശം അലയടിച്ചു.

Source link