SPORTS

ഇം​​​​ഗ്ല​​​​ണ്ടി​​​​നു ജ​​​​യം


മാ​​​​ഞ്ച​​​​സ്റ്റ​​​​ർ: ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഒ​​​​ന്നാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​ന​​​​് അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് ജ​​​​യം. ജ​​​​യി​​​​ക്കാ​​​​ൻ​​​​വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന 205 റ​​​​ണ്‍​സ് ജോ ​​​​റൂ​​​​ട്ടി​​​​ന്‍റെ അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി (62) മി​​​​ക​​​​വി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് മ​​​​റി​​​​ക​​​​ട​​​​ന്നു. ഡാ​​​​ൻ ലോ​​​​റ​​​​ൻ​​​​സ് (34), ജെ​​​​മി സ്മി​​​​ത്ത് (39), ഹാ​​​​രി ബ്രൂ​​​​ക്ക് (32) എ​​​​ന്നി​​​​വ​​​​ർ റൂ​​​​ട്ടി​​​​നു മി​​​​ക​​​​ച്ച പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി. ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 111 റ​​​​ണ്‍​സും ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ലെ 39 റ​​​​ണ്‍​സ് പ്ര​​​​ക​​​​ട​​​​ന​​​​വും സ്മി​​​​ത്തി​​​​നെ ക​​​​ളി​​​​യി​​​​ലെ താ​​​​ര​​​​മാ​​​​ക്കി. ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ശ്രീ​​​​ല​​​​ങ്ക 236 റ​​​​ണ്‍​സ് നേ​​​​ടി. മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് സ്മി​​​​ത്തി​​​​ന്‍റെ സെ​​​​ഞ്ചു​​​​റി​​​​യു​​​​ടെ​​​​യും ഹാ​​​​രി ബ്രൂ​​​​ക്കി​​​​ന്‍റെ (56) അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി​​​​യു​​​​ടെ​​​​യും മി​​​​ക​​​​വി​​​​ൽ 358 റ​​​​ണ്‍​സു​​​​മാ​​​​യി 122 റ​​​​ണ്‍​സി​​​​ന്‍റെ ലീ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കി. ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യെ സെഞ്ചുറി നേടിയ കാ​​​​മി​​​​ന്ദു മെ​​​​ൻ​​​​ഡി​​​​സ് (113), അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി​​​​ക​​​​ൾ നേ​​​​ടി​​​​യ എ​​​​യ്ഞ്ച​​​​ലോ മാ​​​​ത്യൂ​​​​സ് (65), ദി​​​​നേ​​​​ശ് ച​​​​ൻ​​​​ഡി​​​​മ​​​​ൽ (79) എ​​​​ന്നി​​​​വ​​​​ർ 326 റ​​​​ണ്‍​സി​​​​ലെ​​​​ത്തി​​​​ച്ചു.

205 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സ് ആ​​​​രം​​​​ഭി​​​​ച്ച ഇം​​​​ഗ്ല​​​​ണ്ടി​​​​ന് 70 റ​​​​ണ്‍​സി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മൂ​​​​ന്നു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, റൂ​​​​ട്ടി​​​​നൊ​​​​പ്പം ബ്രൂ​​​​ക്കും സ്മി​​​​ത്തും ചേ​​​​ർ​​​​ന്ന് ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചു.


Source link

Related Articles

Back to top button