KERALAMLATEST NEWS

യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

അബുദാബി: യുഎഇയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. ദക്ഷിണ കർണാടകയിലെ ഉള്ളാൽ ജില്ലാ സ്വദേശിയായ നൗഫൽ (26) ആണ് മരിച്ചത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എ സി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു നൗഫൽ. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരണം. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ഉമ്മർ, മാതാവ്: മറിയുമ്മ, സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന.

യുഎസിലെ കാറപകടത്തിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

വാഷിംഗ്‌‌ടൺ: യുഎസിലെ കാറപകടത്തിൽ ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. യുഎസ് ടെക്‌സാസിലെ ലാംപാസ് കൗണ്ടിയിൽ ബുധനാഴ്‌ച രാവിലെ 5.45ഓടെയാണ് അപകടമുണ്ടായത്. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്യാതിരുന്നതിനാൽ 14കാരനായ മകൻ ആദിർയാൻ രക്ഷപ്പെട്ടു. ടെക്‌സാസിലെ ലിയാൻഡറിലാണ് കുടുംബം താമസിച്ചിരുന്നത്.

കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവർ അടക്കം അപകടത്തിൽ അഞ്ചുപേർ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് അറിയിക്കുന്നത്. മകളെ കോളേജിൽ എത്തിക്കാനുള്ള യാത്രയിലാണ് അരവിന്ദും കുടുംബവും.


Source link

Related Articles

Back to top button