ആടിയുലഞ്ഞ് ആഗോള റബർ വിപണി

ആഗോള റബർ വിപണി ബുള്ളിഷ്, വ്യവസായികൾ ഷീറ്റിനായി ചക്രശ്വാസം വലിക്കുന്നു. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ, മുൻ വാരം ‘ദീപിക’ സൂചിപ്പിച്ചതിനൊപ്പം സഞ്ചരിച്ചു. ഏലം വിളവെടുപ്പ് ഒക്ടോബറിലേക്ക് നീളും, ഉത്സവകാല ഡിമാന്റ് വിലക്കയറ്റം സൃഷ്ടിക്കാം. പച്ചത്തേങ്ങവില കുതിച്ചു കയറി, കാർഷിക മേഖല കൊപ്ര ഉത്പാദനത്തിൽ കുറവ് വരുത്താം. കുരുമുളക് പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിൽ. ഉയർന്ന് റബർ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ അവധി വിലകൾ രണ്ട് മാസത്തെ ഉയർന്ന തലത്തിൽ. റബർ ക്ഷാമം രൂക്ഷമെന്ന വിലയിരുത്തലുകൾ ഫണ്ടുകളെ നിക്ഷേപകരാക്കിയതോടെ 336 യെന്നിൽനിന്നും മുൻവാരം സൂചിപ്പിച്ച 346ലെ ആദ്യ പ്രതിരോധം തകർത്ത് 352.50 യെൻ വരെ കയറി. വാരാന്ത്യം 353 യെന്നിൽ സെല്ലറുണ്ടായിരുന്നു. എങ്കിലും, സാങ്കേതികമായി വീക്ഷിച്ചാൽ വിപണി ബുള്ളിഷ് മനോഭാവം നിലനിർത്താം. മാർച്ച് മധ്യത്തിലെ 364 യെന്നിലേക്ക് ഉയരാനുള്ള കരുത്ത് സ്വരൂപിക്കുകയാണ് റബർ. ജൂലൈയിൽ ഡോളറിന് മുന്നിൽ 162 യെന്നായിരുന്നു വിനിമയ മൂല്യം കഴിഞ്ഞവാരം 151ലായിരുന്നു, വാരാന്ത്യം അത് 144ലേക്ക് ശക്തിപ്രാപിച്ചു. നാണയ വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 140 ലേക്ക് യെൻ ശക്തിപ്രാപിക്കാം. ഇത് റബർ വിലയിലും പ്രതിഫലിക്കും. പിന്നിട്ട രണ്ടാഴ്ച്ചകളിൽ ഓപ്പറേറ്റർമാർ റബറിൽ കാര്യമായ ലാഭമെടുപ്പിനു താത്പര്യം കാണിച്ചില്ലെങ്കിലും ഈ വാരം അവർ പ്രോഫിറ്റ് ബുക്കിംഗിന് നീക്കം നടത്തിയാൽ നേരിയ ചാഞ്ചാട്ടങ്ങൾക്ക് ഇടയുണ്ട്. സെപ്റ്റംബർ അവധി സെറ്റിൽമെന്റിന് ആഴ്ച്ചകൾ ശേഷിക്കുന്നുണ്ട്. തായ്ലൻഡിൽ മാസാവസാനം വരെ മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനങ്ങൾ കണക്കിലെടുത്താൽ സെപ്റ്റംബർ മധ്യം വരെ ബാങ്കോക്കിൽ കയറ്റുമതികളെ ബാധിച്ച പ്രതിസന്ധി വിട്ടുമാറില്ല. സിന്തറ്റിക് റബർ വിലക്കയറ്റവും സ്വാഭാവിക റബറിന്റെ മുന്നേറ്റത്തിന് പച്ചക്കൊടി ഉയർത്തുന്നു. ബാങ്കോക്കിൽ ഷീറ്റ് വില 20,131 രൂപയിൽനിന്നും 21,654 രൂപയായി. സിംഗപ്പുർ എക്സ്ചേഞ്ചിൽ റബർ കിലോ 172 ഡോളറിൽനിന്നും 177ലേക്ക് ഉയർന്നു. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായ റബറിന് 182 ഡോളർ വരെ കുതിക്കാനാകും. ഇതിനിടയിൽ ചൈനയിലെ ഷാങ്ഹായ് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ചിൽ ജനുവരി അവധി വില ടണ്ണിന് 16,350 യുവാനായി ഉയർന്നു. റബർ കിട്ടാക്കനി രാജ്യാന്തര വിപണിയിൽനിന്ന് ഇന്ത്യയിലേക്ക് തിരിഞ്ഞാൽ ഇവിടെയും റബർ ക്ഷാമം രൂക്ഷം. ഇതിനിടയിൽ ഇറക്കുമതി വാർത്തകൾ പ്രചരിപ്പിച്ച് ആഭ്യന്തര കർഷകരെ സമ്മർദത്തിലാക്കാൻ ടയർ ലോബി എല്ലാ കളിയും നടത്തിയിട്ടും ചരക്ക് ലഭ്യത ഉയർന്നില്ല. ഇന്ത്യൻ കന്പനികൾക്കെന്നല്ല, ചൈനീസ് ടയർ വ്യവസായികൾക്കുപോലും ആവശ്യാനുസരണം ഷീറ്റ് തായ്ലൻഡിൽനിന്നും ശേഖരിക്കാനാകുന്നില്ല. ഇതിനിടയിൽ 80,000 ടൺ എത്തി, രണ്ടു ലക്ഷം പുറകെയെന്ന കിംവദന്തികൾ പരത്തി വിപണിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്താൻ വ്യവസായ ലോബിയും അവർക്ക് പാദസേവ നടത്തുന്ന കിങ്കരൻമാരും കിണഞ്ഞ് ശ്രമിക്കുകയാണ്. എന്നിട്ടും നാലാം ഗ്രേഡ് റബർ 234ൽനിന്നും 237 വരെ കയറി. അഞ്ചാം ഗ്രേഡ് 231 രൂപയിലുമാണ്. അതേസമയം, ലാറ്റക്സ് വില 155 രൂപയിൽനിന്നും 142ലേക്ക് താഴ്ന്നു.
ഏലത്തിന് ഉണർവ് ഹൈറേഞ്ചിലെ മധ്യവർത്തികൾ ഏലം സ്റ്റോക്ക് വിറ്റുമാറാൻ മത്സരിച്ചു. സീസൺ മുന്നിൽ കണ്ടുള്ള വിൽപ്പനയ്ക്കാണ് അവർ തിടുക്കം കാണിച്ചത്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും വിൽപ്പനയ്ക്ക് എത്തിയ ചരക്കത്രയും കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കി. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2157 രൂപയിലും മികച്ചയിനങ്ങൾ 2481 രൂപയിലുമാണ്. ഇതിനിടയിൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളവെടുപ്പ് ഒക്ടോബറിലേക്ക് വൈകുമെന്ന സൂചനകൾ വിലയിരുത്തിയാൽ ഉത്സവ ഡിമാന്റിൽ നിരക്ക് ഉയർത്താം. ഏലക്കയിൽനിന്നുള്ള മൂല്യവർധിത ഉത്പന്ന കയറ്റുമതി സാധ്യതകൾക്ക് നീക്കംതുടങ്ങി. സുഗന്ധവ്യഞ്ജന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഭാഗമായാണ് ഈ നീക്കം. ഗൾഫ് മേഖലയിൽ ഏലത്തിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്ക് വ്യക്തമായ വിപണന സാധ്യതയുണ്ടെങ്കിലും അതൊന്നും പ്രോത്സാഹിപ്പിക്കാൻ നാളിതുവരെ കേന്ദ്ര ഏജൻസി മുൻകൈയെടുത്തില്ല. വർഷങ്ങളായി സൗദി അറേബ്യ നമ്മുടെ ഏലക്ക ഇറക്കുമതി നിരോധിച്ചിട്ട്. ഇന്ത്യൻ ഏലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെങ്കിൽ വിഷയം ചർച്ചയിലുടെ പരിഹരിക്കാൻ കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സുഗന്ധവ്യഞ്ജന റാണിയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റ് ഉത്പന്നങ്ങളുടെ കാര്യം ഊഹിക്കാമല്ലോ. കുതിച്ച് പച്ചത്തേങ്ങ അത്തം പിറക്കാൻ പത്തു നാൾ മുന്നിൽ നിൽക്കേ പച്ചത്തേങ്ങയ്ക്ക് വിപണിയിൽ പ്രിയമേറി. സാധാരണ ഓണവേളയിൽ വെളിച്ചെണ്ണയാണ് ശ്രദ്ധിക്കപ്പെടുക. എന്നാൽ, ഇക്കുറി വിപണിക്ക് ഒരു മുഴം മുന്നേ കുതിക്കാനുള്ള ശ്രമത്തിലാണ് പച്ചത്തേങ്ങ. സർക്കാർ ഏജൻസി സംഭരിച്ച വേളയിൽ പോലും തിളങ്ങാഞ്ഞ പച്ചത്തേങ്ങയാണ് സടകുടഞ്ഞ് ഉണർന്നത്. താങ്ങു വില 34 രൂപയായിരുന്നു. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ 43 രൂപയ്ക്ക് ഇടപാടുകാർ കൈമാറുമ്പോൾ വിൽപന 48 രൂപയിലാണ് നടക്കുന്നത്. തമിഴ്നാട്ടിലെ മില്ലുകാർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിക്കുന്നുണ്ട്. എണ്ണവില കൂടുതൽ ഉയർത്തിയാൽ ബഹുരാഷ്ട്ര കമ്പനികൾ ഓഫർ വിലയ്ക്ക് വെളിച്ചെണ്ണ വിറ്റുമാറുമെന്ന ഭീതിയുമുണ്ട്. നേരത്തേ 9500ൽ നീങ്ങിയ റേഞ്ചിൽ സംഭരിച്ച കൊപ്ര ബഹുരാഷ്ട്ര കമ്പനികളിൽ സ്റ്റോക്കുണ്ട്. നിലവിൽ കൊപ്ര വില 10,400 രൂപയാണ്. എണ്ണവില താഴ്ത്തി വിറ്റാലും അവർക്ക് ലാഭം. കൊച്ചിയിൽ വെളിച്ചെണ്ണ 16,500 രൂപയിലാണ്. കുരുമുളകിന് ഇടിവ് ഉത്തരേന്ത്യയിൽ ശൈത്യകാലത്തിനു തുടക്കം കുറിക്കുന്നതോടെ സ്റ്റോക്കുള്ള കുരുമുളകിൽ ഈർപ്പം തട്ടിയാൽ അത് പൂപ്പൽ ബാധയ്ക്ക് ഇടയാക്കും. ഈ ഒരു ആശങ്കയിൽ ഇറക്കുമതി ചരക്ക് വിറ്റുമാറുകയാണ്. ഹൈറേഞ്ച്, വയനാടൻ മേഖലയിൽനിന്നുമുള്ള കുരുമുളക് നീക്കം കുറവാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് 65,000 രൂപയിൽനിന്നും 64,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8100 ഡോളർ. കേരളത്തിൽ സ്വർണ വില ചാഞ്ചാടി. പവൻ 53,360 രൂപയിൽനിന്നും 53,680 ലേയ്ക്ക് ഉയർന്ന ശേഷം ശനിയാഴ്ച്ച 53,560 രൂപയിലാണ്.

Source link