KERALAMLATEST NEWS

നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

കാഠ്‌മണ്ഡു: നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 14 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തനാഹൻ ജില്ലയിലെ മർസ്യാന്ദി നദിയിലേക്കാണ് 40 പേരുമായി സഞ്ചരിച്ച ബസ് മറിഞ്ഞത്. തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള FT 7623 എന്ന ബസാണ് അപകടത്തിൽപെട്ടത്. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖ്‌റയിലേക്ക് പോയ ബസായിരുന്നു ഇത്.

കഴിഞ്ഞ മാസം നേപ്പാളിലെ ചിത്ത്‌‌വാൻ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. ഏഴ് ഇന്ത്യക്കാരാണ് അപകടത്തിൽ മരണപ്പെട്ടത്. ജൂലായ് 12നായിരുന്നു അപകടം. 65 പേരാണ് യാത്രികരായി ഉണ്ടായിരുന്നത്. അഞ്ചുപേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്.


Source link

Related Articles

Back to top button