KERALAMLATEST NEWS

ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പത്തനംതിട്ട എംസി റോഡിൽ പന്തളം കുളനടയിൽ ഓർത്തോഡോക്‌സ് പള്ളിക്ക് സമീപമാണ് രാവിലെ അപകടമുണ്ടായത്. മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ദീർഘദൂര സ്വകാര്യ ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു.

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പരിക്ക്

കട്ടപ്പനയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കൊച്ചുതോവാള സ്വദേശി ജസ്‌റ്റിനാണ് പരിക്കേറ്റത്. ഇന്നലെ മൂന്നോടെ കട്ടപ്പന- ഇരട്ടയാർ റോഡിൽ കാർഷിക വികസന ബാങ്കിന് സമീപത്തായിയാണ് അപകടമുണ്ടായത്. ജസ്റ്റിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്

വണ്ടിപ്പെരിയാർ നെല്ലിമലയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്ക്. കാൽനടയാത്രക്കാരനായ വാളാടി സ്വദേശി ജെയിംസിനെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിലും ബൈക്ക് യാത്രക്കാരനായ കുമളി സ്വദേശി ഷാജുമോനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Source link

Related Articles

Back to top button