Site icon onlinekeralanews.com

ഹിമാചലിൽ പെ‌ട്രോൾ, ഡീസൽ വില 5രൂ. കൂടും


ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വിലകൂടും വിധം സെസ് ചുമത്താനുള്ള ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് വിധവകൾക്കും അനാഥക്കുട്ടികൾക്കുമുള്ള ക്ഷേമ പദ്ധതികൾക്ക് ധനസഹായം സ്വരൂപിക്കാൻ ഇന്ധന സെസ് ചുമത്താനുള്ള ബിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നത്.സെസ് വഴി ശേഖരിക്കുന്ന എല്ലാ തുകയും ഒരു പ്രത്യേക ക്ഷേമനിധിയിലേക്ക് പോകുമെന്നും സാമ്പത്തിക സഹായത്തിനും സാമൂഹിക പിന്തുണാ പരിപാടികൾക്കും ഉപയോഗിക്കുമെന്നും സർക്കാർ പറയുന്നു.


Source link

Exit mobile version