CINEMA

കടൽ ആക്‌ഷൻ രംഗങ്ങളുമായി പെപ്പെയുടെ ‘കൊണ്ടൽ’; ടീസർ പുറത്ത്

കടൽ ആക്‌ഷൻ രംഗങ്ങളുമായി പെപ്പെയുടെ ‘കൊണ്ടൽ’; ടീസർ പുറത്ത് | Kondal teaser release

കടൽ ആക്‌ഷൻ രംഗങ്ങളുമായി പെപ്പെയുടെ ‘കൊണ്ടൽ’; ടീസർ പുറത്ത്

മനോരമ ലേഖിക

Published: August 25 , 2024 03:51 PM IST

1 minute Read

ആന്റണി വർഗീസ് (പെപ്പെ) നായകനായി എത്തുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ത്രസിപ്പിക്കുന്ന കടൽ ആക്‌ഷൻ രംഗങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. പെപ്പെയുടെ വേറിട്ട പ്രകടനം ടീസറിൽ കാണാനാകും. ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്ത ടീസറിന് വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. 
ആർഡിഎക്സ് എന്ന ചിത്രത്തിനു ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമിക്കുന്ന ചിത്രമാണ് ‘കൊണ്ടല്‍’. അജിത് മാമ്പള്ളി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് ‘കൊണ്ടല്‍’ പറയുന്നത്. സെപ്റ്റംബറിൽ ചിത്രം പ്രദർശനത്തിനെത്തും. 

പെപ്പെയ്ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കൊണ്ടല്‍’. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍.സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍.പി.എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിടുന്നു. 

English Summary:
Kondal teaser release

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 671a351lmh6ev0qgl5vra28pmq f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button