നടനും എംഎൽഎയുമായ മുകേഷിനെതിരെ മി ടു ആരോപണം ഉന്നയിച്ച വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ് കുറിപ്പുമായി രംഗത്ത്. 2018ൽ ആരോപണം ഉന്നയിച്ച ടെസ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.നാട്ടിലെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ടെസ് ജോസഫ് പറയുന്നു. നിയമം അധികാരമുള്ളവർക്ക് മാത്രമാണെന്നും ഇപ്പോൾ പല കാര്യത്തിലും തനിക്ക് വെളിച്ചം കാണാനാകുന്നുണ്ട്. അതിനാൽ കൂടുതൽ തെളിമയിലേക്ക് നീങ്ങാം.ടെസ് കുറിക്കുന്നു.
മുൻപ് സൂര്യാ ടിവിയിൽ കോടീശ്വരൻ പരിപാടിയുടെ ഷൂട്ട് നടക്കുന്നതിനിടെയാണ് അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന ടെസിനെതിരെ മുകേഷ് മോശമായി പെരുമാറി എന്നതായിരുന്നു 2018ൽ ടെസ് ഉന്നയിച്ച മി ടു ആരോപണം.എന്നാൽ അന്നും സംഭവത്തിൽ മുകേഷോ മറ്റാരെങ്കിലുമോ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.
അതേസമയം സിനിമയടക്കം എല്ലാ മേഖലയിലും സ്‌ത്രീകൾക്ക് നന്നായി മുന്നോട്ടുപോകാൻ കഴിയണമെന്ന് നടൻ മുകേഷ് ഇന്ന് പ്രതികരിച്ചു. പരിപാടിയുടെ ഷൂട്ടിംഗ് സമയത്ത് മുകേഷ് ടെസിനോട് മോശമായി പെരുമാറുകയും വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ റൂം ടെസിന്റെ റൂമിന് സമീപത്തേക്ക് മാറ്റുകയും ചെയ്‌തു എന്നാണ് ടെസ് ജോസഫ് പറയുന്നത്. പിന്നീട് അന്ന് തന്റെ ബോസ് ആയ ഡെറെക് ഒ ബ്രയാൻ ഇടപെട്ടാണ് തിരികെ പോകാൻ സാധിച്ചതെന്നാണ് ടെസ് ജോസഫ് പറഞ്ഞത്.
Source link