‘അവളുടെ കരുത്തുറ്റ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കം’; ഓർമിപ്പിച്ച് ഗീതു മോഹന്‍ദാസ്, പിന്തുണച്ച് മഞ്ജുവും
‘അവളുടെ കരുത്തുറ്റ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കം’; ഓർമിപ്പിച്ച് ഗീതു മോഹന്‍ദാസ്, പിന്തുണച്ച് മഞ്ജുവും | Geethu Mohandas and Manju Warrier remember actress attack case
‘അവളുടെ കരുത്തുറ്റ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കം’; ഓർമിപ്പിച്ച് ഗീതു മോഹന്‍ദാസ്, പിന്തുണച്ച് മഞ്ജുവും
മനോരമ ലേഖിക
Published: August 25 , 2024 01:13 PM IST
1 minute Read
മഞ്ജു വാരിയർ, ഗീതു മോഹൻദാസ് (ഇൻസ്റ്റഗ്രാം)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ, ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് വിശദമാക്കി അഭിനേതാക്കളായ മഞ്ജു വാരിയരും ഗീതു മോഹന്‍ദാസും. സമൂഹാധ്യമ കുറിപ്പിലൂടെയാണ് ഇരുവരും ദുരനുഭവം നേരിട്ട സഹപ്രവർത്തകയെ ഓർമിച്ചത്.
ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. പൊരുതാനുള്ള അവളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും നടി കൂട്ടിച്ചേർത്തു. ഗീതുവിനെ പിന്തുണച്ച് പിന്നാലെ മഞ്ജു വാരിയരും എത്തി. ‘പറഞ്ഞത് സത്യം’ എന്നാണ് മഞ്ജുവിന്റെ കമന്റ്.
ഇരുവരുടെയും പ്രതികരണം ചർച്ചയായിക്കഴിഞ്ഞു. ഡബ്ല്യു.സി.സി. അംഗം ദീദി ദാമോദരൻ ഗീതു മോഹൻദാസിനെയും മഞ്ജു വാരിയരെയും പിന്തുണച്ചു. ഇക്കാര്യം ഇനിയും ഉറക്കെപ്പറയണമെന്നാണ് ദീദിയുടെ പ്രതികരണം.
English Summary:
Geethu Mohandas and Manju Warrier remember actress attack case
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews sklnhg2fcqgjqeh397ef5g0j8 mo-news-common-hema-commission-report mo-entertainment-movie-geethu-mohandas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier
Source link