Site icon onlinekeralanews.com

ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായികമേള: പട്ടാമ്പി ആർ.സി മുന്നിൽ


കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സംസ്ഥാന കായികമേളയിൽ പട്ടാമ്പി റീജിയണൽ സെന്റർ (ആർ.സി) ആധിപത്യം തുടരുന്നു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സമാപിച്ച അത്‌ലറ്റിക് മീറ്റിലും പട്ടാമ്പി ആർ.സി മികവ് പുലർത്തി. പട്ടാമ്പി എസ്.എൻ.ജി.എസ്. കോളേജിന്റെ കരുത്തിലാണ് ട്രാക്കിലും ഫീൽഡിലും പട്ടാമ്പി ആർ.സി കുതിച്ചത്.പഠനകേന്ദ്രങ്ങളിൽ പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജാണ് മുന്നിൽ. എറണാകുളം മഹാരാജാസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നീ പഠനകേന്ദ്രങ്ങളാണ് യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ.


Source link

Exit mobile version