നേപ്പാൾ ബസപകടം: 25 തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ചു


കാ​​​​​​​​​​ഠ്മ​​​​​​​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ ബ​​​​സ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 25 ഇ​​​​ന്ത്യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​ങ്ങ​​​ൾ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​ന​​​​ത്തി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ജ​​​​ൽ​​​​ഗാ​​​​വി​​​​ൽ എ​​​​ത്തി​​​​ച്ചു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഹാ​​​​രാ​​​​ജ്ഗ​​​​ഞ്ച് നി​​​​വാ​​​​സി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും ഇ​​​​ന്ന​​​​ലെ ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചു. പ​​​​രി​​​​ക്കേ​​​​റ്റ 16 പേ​​​​ർ നേ​​​​പ്പാ​​​​ളി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി മൂ​​​​ന്നു ബ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി ഗോ​​​​​​​​​​ര​​​​​​​​​​ഖ്പു​​​​​​​​​​രി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു കാ​​​​​​​​​​ഠ്മ​​​​​​​​​​ണ്ഡു​​​​​​​​​​വി​​​​​​​​​​ലേ​​​​​​​​​​ക്ക് പൊ​​​​​​​​​​ഖാ​​​​​​​റ വ​​​​​​​​​​ഴി​​​യാ​​​ണ് 104 അം​​​​ഗ ഇ​​​​ന്ത്യ​​​​ൻ സം​​​ഘം യാ​​​ത്ര​​​ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ഒ​​​രു ബ​​​സ് മാ​​​​​​​​​​ർ​​​​​​​​​​സ്യാം​​​​​​​​​​ഗ്ദി ന​​​​​​​​​​ദി​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു​​​​ വീ​​​ണാ​​​ണ് അ​​​പ​​​ക​​​ടം.

കേ​​​​ന്ദ്ര കാ​​​​യി​​​​ക യു​​​​വ​​​​ജ​​​​ന​​​​ക്ഷേ​​​​മ​​​​ മ​​​​ന്ത്രി ര​​​​ക്ഷാ നി​​​​ഖി​​​​ൽ ഖ​​​​ഡ്സെ, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര എം​​​​എ​​​​ൽ​​​​സി സ​​​​ഞ്ജ​​​​യ് സാ​​​​വ്ക​​​​റെ എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ​​​​ത്തി.


Source link
Exit mobile version