ഹൈക്കോടതിക്ക് ചൊവ്വാഴ്ച അവധി

കൊച്ചി: ഹൈക്കോടതിക്ക് ആഗസ്റ്റ് 27 ന് അവധി പ്രഖാപിച്ചു. 26, 28 തീയതികളിൽ ശ്രീകൃഷ്ണ ജയന്തി, അയ്യങ്കാളി ജയന്തി എന്നിവ പ്രമാണിച്ച് അവധിയായതിനാൽ ചൊവ്വാഴ്ചയും അവധി നൽകണമെന്ന ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. 27ലെ അവധിക്ക് പകരം നവംബർ രണ്ടിന് കോടതി പ്രവർത്തിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു.


Source link

Exit mobile version