സംവരണത്തിന് മേൽത്തട്ട് പരിധി ഏർപ്പെടുത്തിയാൽ പ്രക്ഷോഭം
കൊല്ലം: പട്ടികവിഭാഗ സംവരണത്തിൽ ഉപവർഗീകരണത്തിന് അധികാരം നൽകുന്ന സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപസംവരണവും മേൽത്തട്ടും ഏർപ്പെടുത്താനുള്ള ശ്രമം സാമ്പത്തിക സംവരണം നടപ്പാക്കുള്ള ഗൂഢശ്രമമാണ്. സുപ്രീംകോടതി വിധിക്കെതിരെ പാർലമെന്റിൽ നിയമം പാസാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. എയ്ഡഡ് മേഖലയെ കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷനായി. ട്രഷറർ അഡ്വ. എ.സനീഷ് കുമാർ, എൻ.ബിജു, എ.പി.ലാൽകുമാർ, പി.എൻ.സുരൻ, പി.ജെ.സുജാത, പി.വി.ബാബു, ഡോ.ആർ.വിജയകുമാർ, അഖിൽ.കെ.ദാമോദരൻ, കെ.രാജൻ, സി.സത്യവതി തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര സർവീസിലെ ഉന്നത സ്ഥാനങ്ങളിൽ സംവരണം പാലിക്കാതെ നേരിട്ട് നിയമനം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന പ്രമേയവും പാസാക്കി.
Source link