ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ): ഓസ്ട്രേലിയൻ വനിതാ എ ടീമിനെതിരായ ചതുർദിന ക്രിക്കറ്റിൽ ഇന്ത്യൻ എ ടീം പൊരുതുന്നു. 289 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യ എ ടീം മൂന്നാംദിനം അവസാനിക്കുന്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സ് എടുത്തിട്ടുണ്ട്. നാലു വിക്കറ്റ് ശേഷിക്കേ 140 റണ്‍സ് പിന്നിലാണ് ഇന്ത്യ എ.
ഇന്ത്യ എ ക്യാപ്റ്റൻ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ 92 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേടിയിരുന്നു. സ്കോർ: ഓസ്ട്രേലിയ എ 212, 260. ഇന്ത്യ എ 184, 149/6.
Source link