പാരീസ്: തെക്കൻ ഫ്രാൻസിൽ സിനഗോഗിനു പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പോലീസുകാരനു പരിക്കേറ്റു. ലാ ഗ്രാൻഡെ മോട്ടെ പട്ടണത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. യഹൂദരെ കൊല്ലാനുള്ള ശ്രമമാണു നടന്നതെന്ന് ഫ്രാൻസിലെ യഹൂദ സംഘടനകൾ ആരോപിച്ചു. ബെത് യാക്കോവ് സിനഗോഗിനു പുറത്തുണ്ടായിരുന്ന രണ്ടു കാറുകൾക്ക് അക്രമി തീയിടുകയായിരുന്നു. ഒരു കാറിനുള്ളിൽ വാതകബോട്ടിൽ ഒളിപ്പിച്ചിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്താലും ആഭ്യന്തരമന്ത്രി ജറാൾഡ് ഡർമാനിനും സംഭവസ്ഥലത്തേക്കു തിരിച്ചു.
യഹൂദർക്ക് ഫ്രഞ്ച് സർക്കാരിന്റെ പിന്തുണയുണ്ടെന്നും അക്രമിയെ പിടികൂടുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അക്രമി വാഹനങ്ങൾക്കു തീയിടുന്ന ദൃശ്യം നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരന്റെ നില ഗുരുതരമല്ല. യഹൂദർ ആരാധനയ്ക്കെത്തുന്ന സമയത്തായിരുന്നു സ്ഫോടനമെന്ന് യഹൂദ സംഘടനകൾ പറഞ്ഞു.
Source link