CINEMA

കാൽ തൊട്ട് വന്ദിച്ച് ആരാധകൻ: അദ്ഭുതത്തോടെ അഞ്ജു കുര്യൻ

കാലിൽ വീണ് ആരാധകൻ; അഞ്ജു കുര്യന്‍ വൈറൽ വിഡിയോ | Anju Kurian’s Feet

കാൽ തൊട്ട് വന്ദിച്ച് ആരാധകൻ: അദ്ഭുതത്തോടെ അഞ്ജു കുര്യൻ

മനോരമ ലേഖകൻ

Published: August 24 , 2024 02:46 PM IST

1 minute Read

അ​ഞ്ജു കുര്യൻ ആരാധകനൊപ്പം

നടി അഞ്ജു കുര്യനെ നേരിട്ടു കണ്ട ആരാധകന്റെ സ്നേഹ പ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. താൻ ആരാധിക്കുന്ന നടിയെ അടുത്തു കണ്ട സന്തോഷത്തിൽ അഞ്ജു കുര്യന്റെ കാലിൽ വീഴുന്ന ആരാധകനെ വിഡിയോയിൽ കാണാം. ആരാധകന്റെ പ്രവൃത്തി കണ്ട് നടി അദ്ഭുതപ്പെടുന്നുണ്ട്.

കാലില്‍ വീഴരുതെന്ന് അഞ്ജു പറയുന്നത് വിഡിയോയിൽ കേൾക്കാം. പക്ഷേ അതു കേട്ട ശേഷം അഞ്ജുവിനോട് എന്തോ പറഞ്ഞതിനു പിന്നാലെ ആരാധകൻ താരത്തിന്റെ കാലിൽ വീണു. അഞ്ജുവുമായി സംസാരിക്കുമ്പോൾ ആരാധകന്റെ കണ്ണു നിറയുന്നുണ്ട്. പിന്നീട് ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്കും പോസ് ചെയ്തു. 

പാലക്കാട് ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അഞ്ജു കുര്യൻ. ഉദ്ഘാടന ശേഷമാണ് നടിയെയും കണ്ടു നിന്നവരെയും അദ്ഭുതപ്പെടുത്തിയ ഇൗ സംഭവം നടക്കുന്നത്.

English Summary:
Fan’s Emotional Outpouring: Falls at Anju Kurian’s Feet in Viral Video

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-anju-kurian 4egujm6k4sm3dks2d6i13208nr f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button