KERALAMLATEST NEWS

‘ഗണേശ് കുമാറിനേയും രഞ്ജിത്തിനേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി അവർക്കെതിരെ കേസെടുക്കണം’; ജെബി മേത്തർ

തിരുവനന്തപുരം: സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ മുഖ്യമന്ത്രി ചിറകിനടിയിൽ ഒതുക്കി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംപിയുമായ ജെബി മേത്തർ.

ചലച്ചിത്ര മേഖലയിലെ 15 അംഗ പവർ ഗ്രൂപ്പിലെ അംഗമായ മന്ത്രി ഗണേശ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് ഗവർണർ പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഇദ്ദേഹത്തെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

രഞ്ജിത്തിനെതിരെ ബംഗാളി നടി ആക്ഷേപം ഉന്നയിച്ചിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. അക്കാഡമിയിലെ ഇദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെ തന്നെ ആക്ഷേപമുണ്ട്. ചൂഷകരെയും ഇരകളെയും ഒരുമിച്ചിരുത്തി സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു.


Source link

Related Articles

Back to top button