WORLD
യുക്രൈനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി മോദി

കീവ്: യുക്രൈന്‍ സന്ദര്‍ശനത്തിനിടെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ കീവിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് മോദി വെള്ളിയാഴ്ച പുഷ്പാര്‍ച്ചന നടത്തിയത്. പോളണ്ടില്‍നിന്ന് പത്തുമണിക്കൂര്‍ തീവണ്ടിയാത്രചെയ്ത് വെള്ളിയാഴ്ച യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇറങ്ങിയ മോദിയെ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി കെട്ടിപ്പിടിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മരിന്‍സ്‌കി കൊട്ടാരത്തില്‍വെച്ച് മോദിയും സെലെന്‍സ്‌കിയും മൂന്നുമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തി.
Source link