KERALAMLATEST NEWS
ഹേമ റിപ്പോർട്ട്: അപ്പീൽ ഹർജി 29ലേക്ക് മാറ്റി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി 29ലേക്ക് മാറ്റി. റിപ്പോർട്ട് പുറത്തുവന്നതിനാൽ ഹർജിക്ക് പ്രസക്തി നഷ്ടപ്പെട്ടില്ലേയെന്നും ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലല്ലോ എന്നും ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. കോടതി അക്കാഡമിക്ക് ചർച്ചയ്‌ക്കുള്ള വേദിയല്ലെന്നും പരാമർശിച്ചു. കൂടുതൽ വാദമുന്നയിക്കാനുണ്ടെന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് ഹർജി മാറ്റിയത്.
Source link