CINEMA

ആരോപണങ്ങൾ എല്ലാ കാലത്തുമുണ്ട്: എനിക്ക് അവരെയൊന്നും അറിയില്ല: ഇന്ദ്രൻസ്

ആരോപണങ്ങൾ എല്ലാ കാലത്തുമുണ്ട്: എനിക്ക് അവരെയൊന്നും അറിയില്ല: ഇന്ദ്രൻസ് | Indrans on Hema Committee report

ആരോപണങ്ങൾ എല്ലാ കാലത്തുമുണ്ട്: എനിക്ക് അവരെയൊന്നും അറിയില്ല: ഇന്ദ്രൻസ്

മനോരമ ലേഖകൻ

Published: August 24 , 2024 10:20 AM IST

1 minute Read

ഇന്ദ്രൻസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
‘‘എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും, ഇടയ്ക്ക് ഇടയ്ക്ക് കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ? അല്ലാതെ ആർക്കും ഇതുകൊണ്ട് ദോഷമൊന്നും വരികയില്ല. ഇത് ഇൻഡസ്ട്രിക്ക് നല്ലതല്ലേ. സർക്കാർ ഇക്കാര്യത്തിൽ വേണ്ടതു ചെയ്യുമെന്നാണ് വിശ്വാസം.

നമ്മുടെ സംഘടനയിലും സിനിമയിലും ആണുങ്ങളേക്കാൾ കൂടുതൽ പെണ്ണുങ്ങൾ ആണുള്ളത്. എല്ലാവരും നന്നായി പോകുന്നുണ്ട്. പരാതിയുണ്ടെങ്കിൽ തീർച്ചയായും അത് അന്വേഷിക്കണം.’’–ഇന്ദ്രൻസിന്റെ വാക്കുകൾ.

രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രൻസ് പ്രതികരിച്ചു.ആർക്കെതിരെയും എന്തും പറയാമല്ലോ, എനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടി. ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. കൂടുതലൊന്നും അറിയില്ല. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും താരം വ്യക്തമാക്കി.

English Summary:
Indrans on Hema Committee report

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-indrans mo-news-common-hema-commission-report mo-entertainment-movie-ranjith f3uk329jlig71d4nk9o6qq7b4-list 2vbr86ekt35f1cgi99krr1buko


Source link

Related Articles

Back to top button