തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന
മെഡിക്കൽ,എൻജിനിയറിംഗ് കോഴ്സുകളിൽ സംവരണക്കാർക്ക് ജനറൽ ക്വാട്ട പ്രവേശനം അടുത്ത വർഷം മുതൽ. നിലവിലെ പ്രോസ്‌പെക്ടസ് അനുസരിച്ചായിരിക്കും ഈ വർഷത്തെ പ്രവേശനം.
പട്ടികജാതി – പട്ടികവർഗ പിന്നാക്ക സംവരണ വിഭാഗങ്ങളിലെ മെറിറ്റുള്ള വിദ്യാർത്ഥികൾക്ക് ജനറൽ കാറ്റഗറിയിൽ പ്രവേശനം നൽകണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അടുത്ത വർഷത്തെ പ്രവേശനത്തിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തും. അടുത്ത വർഷത്തെ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് മാർച്ചിലാണ് ഇറങ്ങുന്നത്. അതിനു മുൻപായി പ്രോസ്‌പെക്ട് റീവാംപ് കമ്മിറ്റി ചേർന്ന് സർക്കാരിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കും. സർക്കാരിന്റെ തീരുമാനത്തിന് വിധേയമായി നടപ്പാക്കും.
മദ്ധ്യപ്രദേശിൽ സംവരണ വിഭാഗക്കാർക്ക് ജനറൽ കാറ്റഗറിയിൽ എം.ബി.ബി.എസ് പ്രവേശനം നിഷേധിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി .
Source link