CINEMA

അനുമതിയില്ലാതെ ‘കൊടുമൺ പോറ്റി’യെ അവതരിപ്പിച്ചാൽ ഇനി കുടുങ്ങും; അറിയിപ്പുമായി ‘ഭ്രമയുഗം’ നിർമാതാക്കൾ

അനുമതിയില്ലാതെ ‘കൊടുമൺ പോറ്റി’യെ അവതരിപ്പിച്ചാൽ ഇനി കുടുങ്ങും; അറിയിപ്പുമായി ‘ഭ്രമയുഗം’ നിർമാതാക്കൾ

അനുമതിയില്ലാതെ ‘കൊടുമൺ പോറ്റി’യെ അവതരിപ്പിച്ചാൽ ഇനി കുടുങ്ങും; അറിയിപ്പുമായി ‘ഭ്രമയുഗം’ നിർമാതാക്കൾ

മനോരമ ലേഖകൻ

Published: August 24 , 2024 09:16 AM IST

1 minute Read

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി

‘ഭ്രമയുഗം’ സിനിമയുടെ സംഗീതം, സംഭാഷണം, കഥാപാത്രം, കഥാപാത്രങ്ങളുടെ പേരുകൾ തുടങ്ങി സകലതിനും കോപ്പിറൈറ്റുമായി സിനിമയുടെ നിർമാതാക്കൾ. അനുമതിയില്ലാതെ ചിത്രത്തിലെ ഒരു ഘടകവും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കളായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ്. ചിത്രത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരുകളോ സംഭാഷണങ്ങളോ വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ അറിയിച്ചു.

Important Notice – Please read carefully, and thank you for your cooperation in respecting our intellectual property rights. pic.twitter.com/0rcmxDZZ3r— Night Shift Studios LLP (@allnightshifts) August 23, 2024

വാണിജ്യ ആവശ്യങ്ങൾ, ഗാനങ്ങളുടെ കവർ പതിപ്പുകൾ ഉണ്ടാക്കുന്നതിന്, നാടകങ്ങൾ, സ്‌കിറ്റുകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പൊതു പരിപാടികളോ സ്വകാര്യ പരിപാടികളോ, തീം പാർട്ടികൾ, അല്ലെങ്കിൽ ആരാധകർ ഉണ്ടാക്കിയ ഉള്ളടക്കം എന്നിവ ഉൾപ്പെടെയുള്ളവ ചെയ്യണമെങ്കിൽ നിയമപരമായ അനുമതിയോ ലൈസൻസോ വാങ്ങണമെന്നാണ് നിർമാണ കമ്പനി അറിയിച്ചത്.

ഈ ഘടകങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും കലാകാരന്മാർ, സ്രഷ്ടാക്കൾ, ഇവന്റ് സംഘാടകർ അല്ലെങ്കിൽ വ്യാപാരികൾ നിയമപരമായി അനുമതിയോ ലൈസൻസോ മുൻകൂട്ടി വാങ്ങണം. info@nightshift.studios.in എന്ന മെയിൽ ബന്ധപ്പെട്ടാൽ മതിയെന്നും നിർമാതാക്കൾ അറിയിച്ചു. അനധികൃതമായി ഇവ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ പറയുന്നു.

‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. കൊടുമൺ പോറ്റിയെന്ന മാന്ത്രിക കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ക്രിസ്റ്റോ സേവ്യർ ആയിരുന്നു ചിത്രത്തിന്റെ സംഗീതം.

English Summary:
Bramayugam Producers Issue Strict Copyright Warning: Unauthorized Use Will Face Legal Action

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-bramayugam mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7m2fknqlpcdsubid12ubr7kd5v




Source link

Related Articles

Back to top button