KERALAMLATEST NEWS
ഭിന്നശേഷി ജീവനക്കാർ സമരത്തിലേക്ക്
തിരുവനന്തപുരം: ഭിന്നശേഷി ദിനം ഡിസംബർ 3മുതൽ അനശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഭിന്നശേഷി എംപ്ളോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് നജീബ് പറഞ്ഞു. സൂപ്പർന്യൂമററി തസ്തിക ഏകീകരിക്കുക,ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക,സ്ഥാനക്കയറ്റ സംവരണം നടപ്പിലാക്കുക ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം.ഓൺലൈനായി ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.ഗീത അദ്ധ്യക്ഷയായി.രക്ഷാധികാരി എ.സി.ഫ്രാൻസിസ്,ട്രഷറർ ഷിബു ശശി,സജു,നിസാമുദ്ദീൻ,ലീന എസ്.നായർ, എസ്.ലതാകുമാരി,ജയന്തി,നൗഷാദ് എന്നിവർ പങ്കെടുത്തു.
Source link