KERALAMLATEST NEWS
അയ്യങ്കാളി ജയന്തി ആഘോഷം 28 മുതൽ
തിരുവനന്തപുരം: കെ.പി.എം.എസിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷം 28 മുതൽ സെപ്തംബർ 16 വരെ നടക്കും. 28 ന് രാവിലെ 11 ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്‌പാർച്ചന നടക്കും. തുടർന്ന് നടക്കുന്ന സമ്മേളനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അശോകൻ എ.കെ. നഗർ അദ്ധ്യക്ഷത വഹിക്കും. സെപ്തംബർ 16ന് ഹരിപ്പാട് നടക്കുന്ന അവിട്ടംദിന ആഘോഷ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
28 മുതൽ സെപ്തംബർ 16 വരെ യൂണിയൻതലങ്ങളിൽ സമൂഹസദ്യയും ശാഖാതലങ്ങളിൽ അയ്യങ്കാളിയുടെ ഛായാചിത്രങ്ങളിലും സ്‌മാരകങ്ങളിലും പുഷ്പാർച്ചനയും നടത്തുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി ഹരിപ്പാട് എൻ. സതീന്ദ്രൻ അറിയിച്ചു.
Source link