പാലക്കാട്: പട്ടാമ്പിയിൽ വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച എ.എസ്.ഐ ജോയ് തോമസിനെ പറമ്പിക്കുളത്തേക്കാണ് സ്ഥലം മാറ്റിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമുള്ള ഷൊർണൂർ ഡിവൈ.എസ്.സ് ആർ. മനോജ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസുകാർ ചെയ്യാൻ പാടില്ലാത്ത നടപടിയാണ് എ.എസ്.ഐയിൽ നിന്നുണ്ടായതെന്നാണ് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിലുള്ളത്. അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചിരുന്നു. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിന്റെ ചുമതലയായിരുന്നു ജോയ് തോമസിനുണ്ടായിരുന്നത്.
Source link