ബംഗ്ലാ തിരിച്ചടി
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ തിരിച്ചടി. 448/6 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത പാക്കിസ്ഥാനെതിരേ ബംഗ്ലാദേശ് ശക്തമായ നിലയിൽ. മൂന്നാംദിനം അവസാനിക്കുന്പോൾ സന്ദർശകർ ഒന്നാം ഇന്നിംഗ്സിൽ 316/5 എന്ന നിലയിലാണ്. 132 റണ്‍സ് മാത്രം പിന്നിലാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിനായി ഷാദ്മാൻ ഇസ്ലാം (93), മൊമിനുൾ ഹഖ് (50), മുഷ്ഫിഖർ റഹീം (55 നോട്ടൗട്ട്), ലിറ്റണ്‍ ദാസ് (52 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി സ്വന്തമാക്കി. ആറാം വിക്കറ്റിൽ മുഷ്ഫിഖറും ലിറ്റണും ചേർന്ന് അഭേദ്യമായ 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.
ഇതിനിടെ മുഹമ്മദ് റിസ്വാന് (171 നോട്ടൗട്ട്) ഇരട്ട സെഞ്ചുറി നേടാനുള്ള അവസരം നൽകാതെ പാക് ക്യാപ്റ്റൻ ഷാൻ മസൂദ് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തെന്ന ആരോപണമുയർന്നിട്ടുണ്ട്. ബംഗ്ലാദേശ് പ്രക്ഷോഭത്തിനിടെ കൊലപാതകം ചെയ്തെന്ന ആരോപണം ഷക്കീബ് അൽ ഹസനെതിരേയും ഉയർന്നു.
Source link