കൊച്ചി: ടൂറിസം വ്യവസായ മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് മൂന്നാമത് തുഷാര്‍ മെഗാ ടൂറിസം ബി ടു ബി മീറ്റ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തു പ്രര്‍ത്തിക്കുന്ന പ്രഫഷണല്‍ സ്ഥാപനങ്ങളുടെ സംഘടനയായ കേരളൈറ്റ്സ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യത്തിന്റെ (കെടിടിസി) നേതൃത്വത്തില്‍ 31ന് നെടുമ്പാശേരി സിയാല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടി സിയാല്‍ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെയും വിദേശത്തെയും 200ഓളം ടൂര്‍ കമ്പനികള്‍, ഡിഎംസികള്‍, പ്രമുഖ ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും സ്റ്റാളുകള്‍ എന്നിവ മേളയില്‍ ഉണ്ടാകും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അങ്കമാലി റെയില്‍വേ സ്റ്റേഷന്, ആലുവ മെട്രോ സ്റ്റേഷന് എന്നിവിടങ്ങളില്‍നിന്നു വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗജന്യ രജിസ്ട്രേഷന് 7994242337 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടണം.

Source link