നേ​പ്പാ​ളി​ൽ ബ​സ് മ​റി​ഞ്ഞ് 14 മ​ര​ണം


കാ​​​​​​ഠ്മ​​​​​​ണ്ഡു: ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു നേ​​​​​​പ്പാ​​​​​​ളി​​​​​​ലേ​​​​​​ക്കു പോ​​​​​​യ ബ​​​​​​സ് മാ​​​​​​ർ​​​​​​സ്യാം​​​​​​ഗ്ദി ന​​​​​​ദി​​​​​​യി​​​​​​ലേ​​​​​​ക്കു മ​​​​​​റി​​​​​​ഞ്ഞ് 14 യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ മ​​​​​​രി​​​​​​ച്ചു. ഗോ​​​​​​ര​​​​​​ഖ്പു​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു കാ​​​​​​ഠ്മ​​​​​​ണ്ഡു​​​​​​വി​​​​​​ലേ​​​​​​ക്ക് പൊ​​​​​​ഖാ​​​റ വ​​​​​​ഴി സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച ബ​​​​​​സാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ 11.30ഓ​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം. ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശ് ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​നി​​​​​​ലു​​​​​​ള്ള ബ​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു 29 യാ​​​​​​ത്ര​​​​​​ക്കാ​​​​​​രെ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രെ​​​​​​ല്ലാം മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​യി​​ലെ ജ​​ൽ​​ഗാ​​വ് ജി​​ല്ല​​ക്കാ​​രാ​​ണ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്. 45 അം​​​​​​ഗ സാ​​​​​​യു​​​​​​ധ പോ​​​​​​ലീ​​​​​​സ് വി​​​​​​ഭാ​​​​​​ഗം ഉ​​​​​​ട​​​​​​ന​​​​​​ടി ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി നേ​​​​​​പ്പാ​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. ഇ​​​​​​വ​​​​​​ർ​​​​​​ക്കു പു​​​​​​റ​​​മേ എ​​​​​​പി​​​​​​എ​​​​​​ഫി​​​​​​ലെ 35 സൈ​​​​​​നി​​​​​​ക​​​​​​രും ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് ത​​​​​​നാ​​​​​​ഹു​​​​​​നി​​​​​​ലെ ജി​​​​​​ല്ലാ പോ​​​​​​ലീ​​​​​​സ് ഓ​​​​​​ഫീ​​​​​​സ് വ​​​​​​ക്താ​​​​​​വ് ഡി​​​​​​എ​​​​​​സ്പി ദീ​​​​​​പ​​​​​​ക് കു​​​​​​മാ​​​​​​ർ രാ​​​​​​യ പ​​​​​​റ​​​​​​ഞ്ഞു.

ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സ​​​​​​വും സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ടം നേ​​​​​​പ്പാ​​​​​​ളി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ലി​​​​​​നെ തു​​​​​​ട​​​​​​ർ​​​​​​ന്ന് ര​​​​​​ണ്ട് ബ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന 65 പേ​​​​​​രാ​​​​​​ണ് തൃ​​​​​​ശൂ​​​​​​ലി ന​​​​​​ദി​​​​​​യി​​​​​​ലെ ഒ​​​​​​ഴു​​​​​​ക്കി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. കാ​​​​​​ഠ്മ​​​​​​ണ്ഡു​​​​​​വി​​​​​​ൽ​​​​​​നി​​​​​​ന്നു ഗൗ​​​​​​റി​​​​​​ലേ​​​​​​ക്ക് പോ​​​​​​യ ബ​​​​​​സു​​​​​​ക​​​​​​ളാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ഇ​​​​​തു​​​​​വ​​​​​രെ ബ​​​​​സു​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട അ​​​​​​ഞ്ച് ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്.


Source link
Exit mobile version