ന്യൂഡൽഹി: ഉപയോക്താക്കൾക്കായി ക്രെഡിറ്റ് ലൈൻ സേവനം ആരംഭിച്ച് ഓണ്‍ലൈൻ പേയ്മെന്റ് ആപ്പായ ഫോണ്‍ പേ. ബാലൻസില്ലെങ്കിൽ ആവശ്യമുള്ള പണം കടമെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ബാങ്കിംഗ് സേവനമാണ് ക്രെഡിറ്റ് ലൈൻ. കടം വാങ്ങിയ തുകയിൽ ചെലവായ തുകയുടെ പലിശ മാത്രം ഉപയോക്താക്കൾ നൽകിയാൽ മതിയാകും. ഈ സേവനം യുപിഐയുമായി ബന്ധിപ്പിക്കാനാണ് ഫോണ്‍ പേ ഉപയോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഗൂഗിൾ പേ മുന്‍പ് സമാന സേവനം ആരംഭിച്ചിരുന്നു.
അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ സേവനം അവതരിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോണ്‍പേ ഈ സംവിധാനം അവതരിപ്പിച്ചത്. പ്രധാനമായും വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ സേവനം ആരംഭിക്കുന്നത് എന്ന് ഫോണ്‍ പേ വ്യക്തമാക്കി.

Source link