ഷിക്കാഗോ: നാഷണല്‍ കണ്വന്ഷൻ പ്രസംഗത്തിൽ അമ്മ ശ്യാമള ഗോപാലനെയും കമല ഹാരീസ് അനുസ്മരിച്ചു. “എല്ലാ ദിവസും പ്രത്യേകിച്ച്, ഈ സമയങ്ങളിൽ അമ്മയുടെ അഭാവം എന്നെ വല്ലാതെ അലട്ടുന്നു. ഈ രാത്രി അമ്മ സ്വർഗത്തിൽനിന്നു താഴേക്ക് നോക്കുകയും പുഞ്ചിരിതൂകുകയും ചെയ്യുന്നുണ്ട്”- കമല ഹാരീസ് പറഞ്ഞു. “ശാസ്ത്രജ്ഞയാകുക എന്ന സ്വപ്നത്തോടെ ഇന്ത്യയിൽനിന്നു കലിഫോർണിയയിലേക്ക് എത്തുമ്പോൾ അമ്മയ്ക്ക് 19 വയസായിരുന്നു പ്രായം. അവർ ശക്തയായ സ്ത്രീയായിരുന്നു.
അനീതിക്കെതിരേ പരാതിപ്പെടുകയല്ല, പ്രവർത്തിക്കുകയാണു വേണ്ടതെന്നാണ് അമ്മ എന്നെയും സഹോദരിയെയും പഠിപ്പിച്ചത്. അതായിരുന്നു തങ്ങളുടെ അമ്മ”- കമല കൂട്ടിച്ചേർത്തു.
Source link