ഡ്യൂറൻഡ് കപ്പ് ക്വാർട്ടറിൽ ബംഗളൂരുവിനോടു പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്


കോ​ൽ​ക്ക​ത്ത: ചി​ര​വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്സി​ക്കു മു​ന്നി​ൽ ത​ല​കു​നി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് 2024 ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ൻ​താ​രം ഹൊ​ർ​ഹെ പെ​രേ​ര ഡി​യ​സ് ഇ​ഞ്ചു​റി ടൈ​മി​ൽ (90+4’) നേ​ടി​യ ഗോ​ളി​ൽ 1-0ന് ​ആ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. കോ​ർ​ണ​റി​നു​ശേ​ഷം ല​ഭി​ച്ച പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഡി​യ​സ് ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ 16 ഗോ​ൾ നേ​ടി​യ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ക്ര​മ​ണം ബം​ഗ​ളൂ​രു​വി​നെ​തി​രേ ഫ​ലം കാ​ണാ​തി​രു​ന്ന​താ​യി​രു​ന്നു സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ക​ണ്ട​ത്. ഇ​തോ​ടെ ഡ്യൂ​റ​ൻ​ഡ് ക​പ്പ് സെ​മി ചി​ത്രം വ്യ​ക്ത​മാ​യി. സെ​മി​യി​ൽ മോ​ഹ​ൻ ബ​ഗാ​നാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ എ​തി​രാ​ളി​ക​ൾ. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ഷി​ല്ലോം​ഗ് ലാ​ജോം​ഗും ത​മ്മി​ലാ​ണ് മ​റ്റൊ​രു സെ​മി പോ​രാ​ട്ടം. ഷൂ​​ട്ടൗ​​ട്ടി​​ൽ ബ​​ഗാ​​ൻ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് ക്വാ​​ർ​​ട്ട​​റി​​ൽ വി​​റ​​ച്ചെ​​ങ്കി​​ലും വീ​​ണി​​ല്ല. പ​​ഞ്ചാ​​ബ് എ​​ഫ്സി​​ക്കു മു​​ന്നി​​ൽ നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 3-3 സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ ബ​​ഗാ​​ൻ ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ​​യാ​​ണ് സെ​​മി ഫൈ​​ന​​ൽ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഷൂ​​ട്ടൗ​​ട്ടി​​ൽ 6-5നാ​​യി​​രു​​ന്നു ബ​​ഗാ​​ന്‍റെ ജ​​യം.

മ​​ത്സ​​ര​​ത്തി​​ന്‍റെ 16-ാം മി​​നി​​റ്റി​​ൽ ലൂ​​ക്കാ മ​​ജ്സെ​​ന്‍റെ ഗോ​​ളി​​ൽ പ​​ഞ്ചാ​​ബ് ലീ​​ഡ് നേ​​ടി. എ​​ന്നാ​​ൽ, സു​​ഹൈ​​ൽ അ​​ഹ​​മ്മ​​ദ് ഭ​​ട്ട് (45’) ആ​​ദ്യ​​പ​​കു​​തി​​ക്കു പി​​രി​​യും മു​​ന്പ് മോ​​ഹ​​ൻ ബ​​ഗാ​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ മ​​ൻ​​വീ​​ൻ സിം​​ഗി​​ലൂ​​ടെ (48’) ബ​​ഗാ​​ൻ ലീ​​ഡ് നേ​​ടി. എ​​ന്നാ​​ൽ, ഫി​​ലി​​പ്പ് മ​​ർ​​സ​​ൽ​​ജാ​​ക്ക് (62’), നോ​​ർ​​ബെ​​ർ​​ട്ടോ വി​​ഡാ​​ൽ (71’) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ പ​​ഞ്ചാ​​ബ് ലീ​​ഡ് നേ​​ടി. ആ ​​ലീ​​ഡി​​ന് എ​​ട്ടു മി​​നി​​റ്റി​​ന്‍റെ ആ​​യു​​സ്മാ​​ത്ര​​മാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. സ്റ്റീ​​വ​​ൻ ക​​മ്മിം​​ഗ്സി​​ന്‍റെ ഗോ​​ളി​​ൽ 79-ാം മി​​നി​​റ്റി​​ൽ ബ​​ഗാ​​ൻ 3-3നു ​​സ​​മ​​നി​​ല​​യി​​ലെ​​ത്തി. പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ ആ​​ദ്യ അ​​ഞ്ച് കി​​ക്ക് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 4-4 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു.


Source link
Exit mobile version