‘ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്ത്’; യുക്രൈന്‍ സന്ദര്‍ശനത്തിനിടെ സെലന്‍സ്‌കിയോട് മോദി
കീവ്: ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോടാണ് മോദിയുടെ പ്രതികരണം. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും ഒപ്പമുണ്ടാകുമെന്നുമുള്ള ഉറപ്പും മോദി നല്‍കി. സോവിയറ്റ് യൂണിയനില്‍നിന്ന് 1991-ല്‍ യുക്രൈന്‍ സ്വതന്ത്രമായശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായം വേണമെങ്കിലും നിങ്ങളോടൊപ്പം നില്‍ക്കുമെന്ന ഉറപ്പ് നല്‍കുന്നു. രണ്ടടി മുന്നിലുണ്ടാകും.-മോദി പറഞ്ഞു. ഇന്ത്യ യുക്രൈന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും എല്ലാവരും യു.എന്നിന്റെ ഉടമ്പടികള്‍ തുല്യമായി ബഹുമാനിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കി പറഞ്ഞു.
Source link