കേരളകൗമുദി ‘ഫ്രണ്ട് റണ്ണേഴ്സ് ‘ ഇന്ന്

തിരുവനന്തപുരം: കേരളകൗമുദിയുടെ 113-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്ന ‘ഫ്രണ്ട് റണ്ണേഴ്സ് ” എന്ന പരിപാടി ഇന്ന് രാവിലെ 10.30ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി മുഖ്യപ്രഭാഷണം നടത്തും.
വി.കെ.പ്രശാന്ത് എം.എൽ.എ, കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ വി.എസ്.രാജേഷ്, ചീഫ് മാനേജർ എസ്.വിമൽകുമാർ എന്നിവർ സംസാരിക്കും. കേരളകൗമുദിയുടെ സ്നേഹോപഹാരം ദീപു രവി, ഗവർണർക്ക് സമ്മാനിക്കും. എസ്.കെ ആശുപത്രി ചെയർമാൻ ആൻഡ് മാനേജിംഗ് പാർട്ണർ കെ.എൻ.ശിവൻകുട്ടി, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ്, സേനാഥിപൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ.ബൈജു സേനാഥിപൻ, ന്യൂരാജസ്ഥാൻ ഗ്രൂപ്പ് ഡയറക്ടർ ബീനാ വിഷ്ണുഭക്തൻ, ഗായത്രി മൾട്ടിസ്പെഷ്യാലിറ്റി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റ്യുമറ്റോളജി റിസർച്ച് സെന്റർ ഫൗണ്ടർ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.സജികുമാർ, ഡി റിനോൺ ബയോടെക്ക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് ഫൗണ്ടർ ഡോ.ഹരീഷ്, മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷൻ ചെയർമാൻ ഡോ.അശോകൻ നടാലയിൽ, രത്നകലാ ഗ്രൂപ്പ് ചെയർമാൻ രത്നാകരൻ, വെറ്റൊറിജിൻ പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടർ മധു രാമാനുജൻ, ജിസാൻ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ എസ്.ഗിരീഷ് കുമാർ, അയ്യപ്പാ ഇൻസുലേഷൻ വർക്ക്സ് മാനേജിംഗ് ഡയറക്ടർ രമണൻ പുരുഷോത്തമൻ, സരസ്വതി എന്റർപ്രൈസസ് ഡയറക്ടർ വി.മോഹൻദാസ്, കോഴിക്കോട്ടെ 100 വർഷം പഴക്കമുള്ള ശങ്കരൻ ബേക്കറി പ്രൊപ്രൈറ്റർ കെ.റിഷിൽ, മദർ തെരേസ ഫൗണ്ടേഷൻ ആൻഡ് കരിസ്മ യൂറോപ്യൻ എഡ്യുക്കേഷൻ ഫോറം ഫൗണ്ടർ ആൻഡ് ഡയറക്ടർ ഷാലിൻ റീത്താസ് എന്നിവരെ ഗവർണർ ആദരിക്കും.
Source link