BUSINESS

നോട്ട് നിരോധിച്ചപ്പോൾ മോദിയുടെ ‘ദാസൻ’ ! പണപ്പെരുപ്പം കുറഞ്ഞപ്പോൾ ‘ശക്തൻ’; ഐഎഎസുകാരൻ ‘ബാങ്കർ’

നോട്ട് നിരോധിച്ചപ്പോൾ മോദിയുടെ ‘ദാസൻ’ – Shaktikanta Das | RBI Governor | Manorama Online Premium

നോട്ട് നിരോധിച്ചപ്പോൾ മോദിയുടെ ‘ദാസൻ’ – Shaktikanta Das | RBI Governor | Manorama Online Premium

നോട്ട് നിരോധിച്ചപ്പോൾ മോദിയുടെ ‘ദാസൻ’ ! പണപ്പെരുപ്പം കുറഞ്ഞപ്പോൾ ‘ശക്തൻ’; ഐഎഎസുകാരൻ ‘ബാങ്കർ’

അനിൽകുമാർ ശർമ

Published: August 23 , 2024 02:12 PM IST

5 minute Read

ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതി തുടർച്ചയായ രണ്ടാംവട്ടവും സ്വന്തമാക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

യുപിഎ സർക്കാരിന്റെ കാലത്ത് ബജറ്റൊരുക്കുന്ന പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിയായിരുന്ന ശക്തികാന്ത ദാസ് എങ്ങനെയാണ് നരേന്ദ്ര മോദിയുടെ വിശ്വസ്തനായത്?

റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് എത്തിയതിന് പിന്നാലെ സ്വീകരിച്ച ശക്തമായ നടപടികളും അവയുടെ ഫലങ്ങളും വിശദമായി അറിയാം

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് (File Photo by Francis Mascarenhas/REUTERS)

റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്‍വിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ‌ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്‍വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്.

mo-business-indian-economy anilkumar-sharma 73fjapht8t7fqrltvpqa6vn8ns mo-premium-news-premium mo-business-reservebankofindia 55e361ik0domnd8v4brus0sm25-list mo-legislature-financeminister 3kip53uu2g0bsmbu4j22p2hc1f-list mo-news-national-personalities-shaktikanta-das mo-politics-leaders-narendramodi mo-news-common-mm-premium mo-premium-sampadyampremium


Source link

Related Articles

Back to top button