6 വർഷത്തെ പ്രണയം; നടി മേഘ ആകാശ് വിവാഹിതയാകുന്നു
6 വർഷത്തെ പ്രണയം; നടി മേഘ ആകാശ് വിവാഹിതയാകുന്നു | Megha Akash Engaged
6 വർഷത്തെ പ്രണയം; നടി മേഘ ആകാശ് വിവാഹിതയാകുന്നു
മനോരമ ലേഖകൻ
Published: August 23 , 2024 11:12 AM IST
1 minute Read
മേഘ ആകാശും സായി വിഷ്ണുവും
തെന്നിന്ത്യൻ താരം മേഘ ആകാശ് വിവാഹിതയാകുന്നു. സായി വിഷ്ണുവാണ് വരൻ. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഓഗസ്റ്റ് 22ന് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
ചെന്നൈയിൽ ജനിച്ചു വളർന്ന മേഘയുടെ അച്ഛൻ തെലുങ്ക് സ്വദേശിയും അമ്മ മലയാളിയുമാണ്.
2017ൽ റിലീസ് ചെയ്ത ‘ലൈ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം. എന്നൈ നോക്കി പായും തോട്ട, പേട്ട എന്നിവയാണ് പ്രധാന സിനിമകൾ.
വിജയ് ആന്റണിയുടെ ‘മഴൈ പിടിക്കാത്ത മനിതൻ’ എന്ന ചിത്രത്തിലാണ് മേഘ ആകാശ് അവസാനമായി അഭിനയിച്ചത്. നിർമാണം പൂർത്തിയായ രണ്ട് തെലുങ്ക് സിനിമകളും മേഘയുടേതായി അണിയറയിൽ ഉണ്ട്.
English Summary:
Tamil-Telugu actor Megha Akash engaged to Saai Vishnu
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 2ia2ij30vhlu769u58c523j12j mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list
Source link