‘ആമേനി’ലെ കൊച്ചച്ചനു വിട; നടൻ നിർമൽ ബെന്നി അന്തരിച്ചു
‘ആമേനി’ലെ കൊച്ചച്ചനു വിട; നടൻ നിർമൽ ബെന്നി അന്തരിച്ചു | Actor Nirmal V Benny Passes Away
‘ആമേനി’ലെ കൊച്ചച്ചനു വിട; നടൻ നിർമൽ ബെന്നി അന്തരിച്ചു
മനോരമ ലേഖകൻ
Published: August 23 , 2024 11:49 AM IST
Updated: August 23, 2024 11:59 AM IST
1 minute Read
‘ആമേൻ’ സിനിമയിൽ ഇന്ദ്രജിത്തിനൊപ്പം നിർമൽ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.’’–സഞ്ജയ് പടിയൂരിന്റെ വാക്കുകൾ.
കൊമേഡിയനായാണ് നിർമൽ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012 -ൽ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി. തുടർന്ന് ആമേൻ, ദൂരം എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.
English Summary:
Amen Actor Nirmal V Benny Passes Away
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-indrajithsukumaran mo-celebrity-celebritydeath mo-entertainment-common-malayalammovienews 7aus2ebnq7jjquen6k2l1afi7j f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link