KERALAMLATEST NEWS

തടി കൊണ്ടുള്ള കാബിനുകൾ, ആഡംബര ഇന്റീരിയർ; മോദി കീവിലെത്തുന്നത് ആഡംബര ട്രെയിനിൽ

വാഴ്സോ: പോളണ്ട് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുക്രെയിന്റെ തലസ്ഥാനമായ കീവിൽ എത്തിച്ചേരുക ‘റെയിൽ ഫോഴ്സ് വൺ” എന്ന ആഡംബര ട്രെയിനിൽ. പോളിഷ് അതിർത്തിയിലെ ഷെമിഷെൽ നഗരത്തിൽ നിന്നുള്ള യാത്ര 10 മണിക്കൂറോളം നീണ്ടേക്കും. ഏഴ് മണിക്കൂറാകും മോദി യുക്രെയിനിൽ ചെലവഴിക്കുക. തിരിച്ച് ട്രെയിനിൽ തന്നെ പോളണ്ടിലെത്തും. റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാത അടച്ചിരിക്കുന്നതിനാൽ ട്രെയിൻ മാർഗമാണ് ലോകനേതാക്കൾ യുക്രെയിനിൽ എത്തുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുതൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വരെ റെയിൽ ഫോഴ്സ് വണ്ണിലാണ് കീവിലെത്തിയത്.

ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ റഷ്യൻ ആക്രമണം തുടരുന്നതിനാൽ വൈദ്യുതിക്ക് പകരം ഡീസൽ ട്രെയിനുകളെയാണ് യുക്രെയിൻ ആശ്രയിക്കുന്നത്. ഇതിനാൽ കീവിലേക്കുള്ള ട്രെയിൻ യാത്ര മന്ദഗതിയിലായി.

റെയിൽ ഫോഴ്സ് വൺ

 ആഡംബര ഇന്റീരിയർ

 മികച്ച ഭക്ഷണം

 അതീവ സുരക്ഷ

 ഓദ്യോഗിക ജോലികൾക്കും വിശ്രമത്തിനും ഇണങ്ങുന്ന തരത്തിൽ തടി കൊണ്ടുള്ള കാബിനുകൾ

 മീറ്റിംഗുകൾക്ക് അനുയോജ്യമായ ഭീമൻ ടേബിൾ, ഇന്റർനെറ്റ്, സോഫ, ടെലിവിഷനുകൾ

 യുക്രെയിനിയൻ റെയിൽവേയ്സ് കമ്പനിയുടെ നിയന്ത്രണത്തിൽ

 ക്രൈമിയ ഉപദ്വീപിലേക്ക് ടൂറിസ്റ്റുകളെ എത്തിക്കാൻ 2014ൽ നിർമ്മിച്ചു

 ക്രൈമിയ റഷ്യ പിടിച്ചെടുത്തതോടെ ലോകനേതാക്കളുടെയും വി.ഐ.പികളുടെയും യാത്രയ്ക്ക് ഉപയോഗിക്കുന്നു


Source link

Related Articles

Back to top button