WORLD

കെന്നഡി പിന്മാറുന്നു


ന്യൂ​​​യോ​​​ർ​​​ക്ക്: ​​​അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി റോ​​​ബ​​​ർ​​​ട്ട് എ​​​ഫ്. കെ​​​ന്ന​​​ഡി ജൂ​​​നിയ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്നു പി​​​ന്മാ​​​റു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. അ​​​ദ്ദേ​​​ഹം റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും. പ്ര​​​മു​​​ഖ രാ​​​ഷ്‌​​​ട്രീ​​​യ കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​ണെ​​​ങ്കി​​​ലും കെ​​​ന്ന​​​ഡി ജൂ​​​നിയ​​​റി​​​നു ജ​​​ന​​​പി​​​ന്തു​​​ണ കു​​​റ​​​വാ​​​ണെ​​​ന്നു സ​​​ർ​​​വേ​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ എ​​​ഫ്. കെ​​​ന്ന​​​ഡി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നും മു​​​ൻ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലു​​​മാ​​​യ റോ​​​ബ​​​ർ​​​ട്ട് എ​​​ഫ്. കെ​​​ന്ന​​​ഡി​​​യു​​​ടെ മ​​​ക​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം. പ​​​രി​​​സ്ഥി​​​തി​​​വാ​​​ദി​​​യാ​​​ണെ​​​ങ്കി​​​ലും വാ​​​ക്സി​​​ൻ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ൽ കു​​​പ്ര​​​സി​​​ദ്ധ​​​നാ​​​ണ്. വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ദ്ദേ​​​ഹം ത​​​ന്‍റെ തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.


Source link

Related Articles

Back to top button