KERALAMLATEST NEWS

കാഫിർ: ഒന്നും പറയാനില്ലെന്ന് കെ.കെ.ലതിക

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.കെ.ലതിക. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിനകത്ത് യു.ഡി.എഫുകാർ വീടുകയറി വർഗീയത പ്രചരിപ്പിച്ചു. സ്‌ക്രീൻഷോട്ട് വിഷയത്തിൽ റിബേഷ് പറയാത്തതിന് കാരണങ്ങൾ ഉണ്ടാകും. റിബേഷിന് മാത്രമല്ല ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാവില്ല. ഒരുതരത്തിലും വർഗീയതയുടെ പരാമർശം ഉണ്ടാകരുതെന്ന് ഞങ്ങൾക്ക് നിർദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് സ്‌ക്രീൻഷോട്ട് പങ്കുവച്ചത്. അന്വേഷണം വരട്ടെ. ബാക്കി അപ്പോൾ പറയാമെന്നും ലതിക പറഞ്ഞു.


Source link

Related Articles

Back to top button