രത്നായകെ എന്ന രത്നം
മാഞ്ചെസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ചരിത്രം കുറിച്ച് ശ്രീലങ്കൻ താരം മിലൻ രത്നായകെ. ടെസ്റ്റിൽ ഒന്‍പതാമനായി ഇറങ്ങി ഏറ്റവും കൂടുതൽ റണ്‍സെടുക്കുന്ന കളിക്കാരൻ എന്ന നേട്ടമാണ് ലങ്കൻ രത്നമായ രത്നായകെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഒന്‍പതാം നന്പറിലെത്തിയ രത്നായകെ 135 പന്ത് നേരിട്ട് 72 റണ്‍സ് നേടി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒന്‍പതാം നന്പറിൽ ക്രീസിലെത്തിയ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 1983ൽ പാക്കിസ്ഥാനെതിരേ 71 റണ്‍സെടുത്ത ഇന്ത്യയുടെ ബൽവിന്ദർ സന്ധുവിന്റെ റിക്കാർഡാണ് മിലൻ തന്റെ കരിയറിലെ ആദ്യ ഇന്നിംഗ്സിൽ തകർത്തത്. സ്കോർ: ശ്രീലങ്ക 236. ഇംഗ്ലണ്ടിന് 25.3 ഓവറിൽ 124/4.
Source link