സിനിമാ കോൺക്ലേവ് തടയും: വി.ഡി. സതീശൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോൺക്ലേവ് നടത്താൻ ശ്രമിച്ചാൽ തടയുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേട്ടക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഭാരതീയ ന്യായ സംഹിതയുടെ 199-ാം വകുപ്പ് വായിക്കണം. ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്.

ഡബ്ല്യു.സി.സിയും ധനമന്ത്രിയും പറഞ്ഞത് പ്രതിപക്ഷത്തിന്റെ അതേ നിലപാടാണ്. ഇരകൾ വീണ്ടും പരാതി നൽകണമെന്ന സർക്കാർ വാദം ധാർമ്മികമായും നിയമപരമായും തെറ്റാണ്. അന്വേഷണത്തിന് സീനിയർ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. മന്ത്രി ഗണേശ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.


Source link
Exit mobile version