പലേർമോ: ഇറ്റലിയിലെ സിസിലി തീരത്ത് ആഡംബരബോട്ട് മുങ്ങി കാണാതായ ബ്രിട്ടീഷ് ശതകോടീശ്വരൻ മൈക്കിൾ ലിഞ്ച് അടക്കം അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കളാഴ്ചത്തെ അപകടത്തിൽ ആറു പേരെയാണു കാണാതായത്. തട്ടിപ്പുകേസിൽ മൈക്കിൾ ലിഞ്ചിനെ യുഎസ് കോടതി കുറ്റവിമുക്തനാക്കിയതിന്റെ ആഘോഷം നടക്കുന്നതിനിടെ ബോട്ട് കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങുകയായിരുന്നു. ലിഞ്ചിന്റെ സുഹൃത്തുക്കളടക്കം പത്തു യാത്രക്കാരും 12 ജീവനക്കാരുമാണു ബോട്ടിലുണ്ടായിരുന്നത്. 11 ജീവനക്കാരെയും നാലു യാത്രക്കാരെയും രക്ഷപ്പെടുത്താനായി. ഒരു ജീവനക്കാരന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
മൈക്കിൾ ലിഞ്ചിന്റെ മകൾ ഹന്ന, മോർഗൻ സ്റ്റാൻലി ഇന്റർനാഷണൽ ബാങ്കിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ തുടങ്ങിയവരെയാണു കാണാതായത്.
Source link