KERALAMLATEST NEWS
മുല്ലപ്പെരിയാർ: ഡാം സേഫ്ടി അതോറിട്ടി ഇടപെടണം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി (എൻ.ഡി.എസ്.എ) ചെയർമാൻ അനിൽ ജയിനിന് നിവേദനം നൽകി.
വയനാട് ഉരുൾപൊട്ടൽ പോലെ മറ്റൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ മുല്ലപ്പെരിയാറിൽ അടിയന്തരമായി പുതിയ അണക്കെട്ട് നിർമ്മിക്കണം. 2014 ലെ സുപ്രീംകോടതിയുടെ വിധിക്ക് ശേഷമുണ്ടായ കാലാവസ്ഥാ വ്യതിയാന പ്രശ്നവും, ഭൂകമ്പ സാധ്യത വിഷയങ്ങളും പ്രധാനമാണ്. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന, നിരീക്ഷണം, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എല്ലാം എൻ.ഡി.എസ്.എയ്‌ക്ക് നേരിട്ട് ചെയ്യാം. എൻ.ഡി.എസ്.എ പൂർണ തലത്തിൽ പ്രവർത്തിച്ച് സുരക്ഷയ്‌ക്ക് മുൻഗണന നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
Source link