കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
കൊച്ചി: പ്രമുഖ പ്രീമിയം കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴു പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി ആരംഭിക്കും. പുതിയ ഡീലര്‍മാര്‍ വരുന്നതോടെ കമ്പനിക്ക് സംസ്ഥാനത്ത് 30 ടച്ച് പോയിന്റുകളാകും. നിലവില്‍, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, കേരളം, പുതുച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ബ്രാന്‍ഡിന് 178 ടച്ച് പോയിന്റുകളുണ്ട്.
2024 അവസാനത്തോടെ 700 ടച്ച് പോയിന്റുകളാണ് കിയ ഇന്ത്യ ലക്ഷ്യമിടുന്നത്. കിയ ഇന്ത്യക്ക് ഈ മേഖലയില്‍ 24 സിപിഒ (സര്‍ട്ടിഫൈഡ് പ്രീഓണ്‍ഡ്) ഔട്ട്ലറ്റുകള് കൂടിയുണ്ട്. മുന്‍ ഉടമസ്ഥതയിലുള്ള കിയ കാറുകളുടെ വില്പന, കൈമാറ്റം, വാങ്ങല്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഔട്ട്ലറ്റുകളാണിത്.

Source link