പെൻഷൻ മുടങ്ങി, കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരൻ ജീവനൊടുക്കി

കാട്ടാക്കട: കെ.എസ്.ആർ.ടി.സി യിൽ നിന്നു വിരമിച്ചയാൾ പെൻഷൻ ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം.സുരേഷാണ് (65) വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ചത്. പെൻഷൻ മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് മക്കൾ മൊഴി നൽകിയതായി കാട്ടാക്കട പൊലീസ് പറഞ്ഞു. നാലു വർഷം മുമ്പ് ഒരു അപകടത്തിൽ ഇരു കാലുകൾക്കും പരിക്കേറ്റിരുന്നു. വാക്കറിന്റെ സഹായത്തോടെയായിരുന്നു സഞ്ചാരം. പെൻഷനായിരുന്നു ആകെയുണ്ടായിരുന്ന വരുമാനം. കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിച്ചിരുന്നില്ല.നിത്യവൃത്തിക്കു മറ്റു മാർഗ്ഗമില്ലാത്ത സ്ഥിതിയായിരുന്നു. 2018 – ലും പെൻഷൻ വൈകിയപ്പോൾ സുരേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ:കുമാരി ലേഖ.മക്കൾ: ചോതി,സുജിത്,ശാലു.മരുമകൻ:വി.ജി.വിഷ്ണു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കരിച്ചു.
Source link