കിഷ്കിന്ധാ കാണ്ഡം പുതിയ പോസ്റ്റർ; സെപ്റ്റംബർ 12ന് ഓണം റിലീസ് ആയി തിയറ്ററുകളിൽ

കിഷ്കിന്ധാ കാണ്ഡം പുതിയ പോസ്റ്റർ; സെപ്റ്റംബർ 12ന് ഓണം റിലീസ് ആയി തിയറ്ററുകളിൽ | Kishkindha Kaandam Movie Release

കിഷ്കിന്ധാ കാണ്ഡം പുതിയ പോസ്റ്റർ; സെപ്റ്റംബർ 12ന് ഓണം റിലീസ് ആയി തിയറ്ററുകളിൽ

മനോരമ ലേഖകൻ

Published: August 22 , 2024 04:23 PM IST

1 minute Read

പോസ്റ്റർ

ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗുഡ്‌വില്‍ എന്‍റടെയ്ന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്. ആസിഫ് അലിയെക്കൂടാതെ അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്. സെപ്റ്റംബർ 12-ന് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ :സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സ്, ചീഫ് അസോ. ഡയറക്റ്റര്‍: ബോബി സത്യശീലന്‍.

ആര്‍ട് ഡയറക്റ്റര്‍: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ് ), പിആര്‍ഒ: ആതിര ദില്‍ജിത്ത്്.

English Summary:
Kishkindha Kaandam Movie Release

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-asifali f3uk329jlig71d4nk9o6qq7b4-list 55n6iu3ilcm7smamtfllh6moo4


Source link
Exit mobile version