ലൈംഗിക കുറ്റകൃത്യം: ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ
മിഷിഗൺ: ആറു വർഷമായി കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നദൃശ്യങ്ങളടക്കം പകർത്തിയതുൾപ്പെടെ നിരവധി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജനായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ. ഒമെയ്ർ ഇജാസ് (40) എന്നയാളാണു അറസ്റ്റിലായത്. ഇയാളിൽനിന്നു പിടിച്ചെടുത്ത ഹാർഡ് ഡ്രൈവിൽനിന്ന് 13,000ത്തോളം അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു. ബാത്ത് റൂമുകളിലും വസ്ത്രം മാറ്റൽ കേന്ദ്രങ്ങളിലും ആശുപത്രി മുറികളിലും മിഷിഗണിലെ റോച്ചസ്റ്റർ ഹിൽസിലുള്ള തന്റെ വീട്ടിലുമൊക്കെ രഹസ്യ കാമറകൾ സജ്ജീകരിച്ചായിരുന്നു ഇയാൾ നഗ്നദൃശ്യങ്ങൾ പകർത്തിയതെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ പരാതിപ്രകാരം കഴിഞ്ഞ എട്ടിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു വയസുള്ള കുട്ടികളുടെ ദൃശ്യങ്ങൾ വരെ ഇയാളിൽനിന്നു കണ്ടെടുത്തു. ഇയാൾക്കെതിരേ പത്തു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അന്വേഷണം പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരുമെന്നും ഓക്ലാൻഡ് കൗണ്ടി ഷെരിഫ് മൈക് ബൗച്ചാർഡ് പറഞ്ഞു.
Source link