ഗോലാൻ കുന്നുകളിൽ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം
ജറുസലേം: ഗോലാൻ കുന്നുകളിൽ ലബനലിലെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം. അമ്പതിലേറെ റോക്കറ്റുകളാണ് ഇസ്രയേൽ കൈവശംവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽ പതിച്ചത്.നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഒരുവീടിനു തീപിടിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച ലെബനനു നേർക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള പ്രതികരണമാണിതെന്നു ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Source link