ലങ്കയ്ക്കു തകർച്ച
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 176 റണ്‍സ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ മാത്രമാണ് ലങ്കൻ ഇന്നിംഗ്സിൽ പോരാടിയത്. 84 പന്ത് നേരിട്ട ധനഞ്ജയ 74 റണ്‍സ് നേടി.
ഓപ്പണർ നിഷാൻ മദുഷ്ക (4), മൂന്നാം നന്പറായ കുസാൽ മെൻഡിസ് (24), നാലാം നന്പർ എയ്ഞ്ചലോ മാത്യൂസ് (0) എന്നിവരെ പുറത്താക്കി ക്രിസ് വോക്സാണ് ലങ്കയ്ക്ക് ഇന്നിംഗ്സിന്റെ തുടക്കത്തിലേ പ്രഹരമേൽപ്പിച്ചത്.
Source link